കാനഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാനഡ
Flag of കാനഡ
Flag
Motto: A Mari Usque Ad Mare  (ലാറ്റിൻ)
"സമുദ്രം മുതൽ സമുദ്രം വരെ"
Location of കാനഡ
തലസ്ഥാനംഒട്ടാവ
വലിയ നഗരംടൊറന്റോ
ഔദ്യോഗിക ഭാഷഇംഗ്ലീഷ്, ഫ്രഞ്ച്
Governmentപാർലമെന്ററി ജനാധിപത്യം (നാമമാത്ര രാജഭരണം)
എലിസബത്ത് രാജ്ഞി II
ഡേവിഡ് ജോൺസ്റ്റൻ
ജസ്റ്റിൻ ട്രൂഡോ
ഭരണകൂടം
ജൂലൈ 1 1867
ഡിസംബർ 11 1931
ഏപ്രിൽ 17 1982
• Water (%)
8.92 (891,163 ച.കി.മീ)
Population
• 2020 estimate
3,71,87,700 (36-ആം)
• 2011 census
33,476,688
ജിഡിപി (PPP)2006 estimate
• Total
$$1.165 ട്രില്ല്യൺ (11-ആം)
• Per capita
$35,200 (7-ആം)
GDP (nominal)2006 estimate
• Total
$1.089 ട്രില്ല്യൺ (8-ആം)
• Per capita
$32,614 (16-ആം)
HDI (2006)Decrease 0.950
Error: Invalid HDI value · 6-ആം
Currencyകനേഡിയൻ ഡോളർ ($) (CAD)
സമയമേഖലUTC-3.5 മുതൽ -8 വരെ
• Summer (DST)
UTC-2.5 മുതൽ -7 വരെ
Calling code1
Internet TLD.ca

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാ‍ണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും[തിരുത്തുക]

10 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൌണ്ട്‌ലാൻഡ് ആൻഡ് ലബ്രാഡൊർ, നോവാ സ്കോഷ്യ, ഒന്റാറിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്വാൻ എന്നിവയാണു സംസ്ഥാനങ്ങൾ. നൂനവുട്, വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ, യുകോൺ എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളും. സംസ്ഥാനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വയംഭരണാധികാരങ്ങളുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, സമൂഹക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാൾ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സർക്കാരിന് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാവുന്നതാണ്. എന്നാൽ ഇത്തരം കേന്ദ്രനിയമങ്ങൾ തള്ളിക്കളയാനും സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അപൂർവമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം.

എല്ലാ സംസ്ഥാനങ്ങൾക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവൻ പ്രീമിയർ എന്നറിയപ്പെടുന്നു (പ്രീമിയർ എന്നാൽ പ്രധാനമന്ത്രി എന്നാണ് അർത്ഥമെങ്കിലും കനേഡിയൻ പ്രധാനമന്ത്രിയുമായി സംശയമുണ്ടാകാതിരിക്കുവാൻ വേണ്ടി സംസ്ഥാന ഭരണത്തലവന്മാരെ പ്രീമിയർ എന്ന് വിളിക്കുന്നു). രാജ്ഞിയുടെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങൾക്കും ലെഫ്റ്റനന്റ് ഗവർണർമാരും ഉണ്ട്.

പദോൽപ്പത്തി[തിരുത്തുക]

കാനഡ എന്ന പദത്തിന്റെ ഉത്ഭവത്തിയെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെങ്കിലും, "ഗ്രാമം" അല്ലെങ്കിൽ "കുടിയേറ്റകേന്ദ്രം" എന്ന അർത്ഥംവരുന്ന സെന്റ് ലോറൻസ് ഇറോക്വിയൻ പദമായ കനാറ്റയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നതാണ് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.[1]1535-ൽ, ഇന്നത്തെ ക്യൂബെക്ക് സിറ്റി മേഖലയിലെ തദ്ദേശീയവാസികൾ ഫ്രഞ്ച് പര്യവേഷകനായ ജാക്വസ് കാർട്ടിയറെ സ്റ്റഡാകോന എന്ന ഗ്രാമത്തിലേക്ക് നയിക്കുവാൻ ഈ പദം ഉപയോഗിച്ചിരുന്നു.[2] കാർട്ടിയർ പിന്നീട് കാനഡ എന്ന പദം ആ പ്രത്യേക ഗ്രാമത്തെക്കുറിക്കാൻ മാത്രമല്ല, ഡൊണാകോനയ്ക്ക് (സ്റ്റഡാകോണ ഗ്രാമത്തലവൻ)[3] കീഴിലുള്ള മുഴുവൻ പ്രദേശത്തേയും സൂചിപ്പിക്കുവാനായി ഉപയോഗിച്ചു. 1545 ആയപ്പോഴേക്കും യൂറോപ്യൻ പുസ്തകങ്ങളും മാപ്പുകളും സെന്റ് ലോറൻസ് നദിക്കരയിലുള്ള ഈ ചെറിയ പ്രദേശത്തെ കാനഡ എന്ന പേരിൽ പരാമർശിക്കാൻ തുടങ്ങിയിരുന്നു.[4]

പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭംവരെള്ള കാലത്ത് "കാനഡ" എന്ന പദം സെന്റ് ലോറൻസ് നദിക്കരയിലുടനീളമുള്ള ന്യൂ ഫ്രാൻസിന്റെ ഭാഗത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നു.[5] 1791-ൽ ഈ പ്രദേശം അപ്പർ കാനഡ എന്നും ലോവർ കാനഡ എന്നും വിളിക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് കോളനികളായി പരിവർത്തനം ചെയ്യപ്പെട്ടു. 1841-ൽ കാനഡയിലെ ബ്രിട്ടീഷ് പ്രവിശ്യയായി അവ ലയിപ്പിക്കപ്പെട്ടു.[6] 1867-ൽ കോൺഫെഡറേഷനായ ശേഷം, ലണ്ടൻ കോൺഫറൻസിൽവച്ച് കാനഡ പുതിയ രാജ്യത്തിന്റെ നിയമപരമായ പേരായി സ്വീകരിക്കപ്പെടുകയും ഡൊമിനിയൻ എന്ന പദം രാജ്യത്തിന്റെ തലക്കെട്ടായി നൽകുകയും ചെയ്തു.[7] 1950 കളോടെ കാനഡയെ "കോമൺ‌വെൽത്തിന്റെ ഒരു മണ്ഡലമായി" കണക്കാക്കിയിരുന്ന ഡൊമിനിയൻ ഓഫ് കാനഡ എന്ന പദം യുണൈറ്റഡ് കിംഗ്ഡം ഉപേക്ഷിച്ചു. ലൂയിസ് സെന്റ് ലോറന്റ് സർക്കാർ 1951 ൽ കാനഡയിലെ ചട്ടങ്ങളിൽ ഡൊമീനിയൻ എന്ന പദം ഉപയോഗിക്കുന്ന രീതി അവസാനിപ്പിച്ചു.[8] 1982 ൽ ‘കാനഡ നിയമം’ പാസാക്കിയതിലൂടെ കാനഡയുടെ ഭരണഘടന പൂർണമായും കനേഡിയൻ നിയന്ത്രണത്തിലാക്കുകയും രാജ്യത്തെക്കുറിക്കാൻ കാനഡയെന്ന പേരു മാത്രം പരാമർശിക്കുകയും ചെയ്തു. ആ വർഷം അവസാനം ദേശീയ അവധി ദിനത്തിന്റെ  പേര് ഡൊമിനിയൻ ദിനത്തിൽ നിന്ന് ‘കാനഡ ദിനം’ എന്നാക്കി മാറ്റുകയും ചെയ്തു.[9] ഫെഡറൽ സർക്കാരിനെ പ്രവിശ്യാസർക്കാരുകളിൽനിന്ന് വേർതിരിച്ചറിയാൻ ഡൊമീനിയൻ എന്ന പദം ഉപയോഗിച്ചിരുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഡൊമീനിയൻ എന്ന പദം ഫെഡറൽ എന്ന പദത്തിനു വഴിമാറി.[10]

ഭാഷകൾ[തിരുത്തുക]

ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ചും ഉൾപ്പെടെ കാനഡ ജനത‌ ധാരാളം ഭാഷകൾ‌ ഉപയോഗിക്കുന്നു. ഇംഗ്ലീഷും ഫ്രഞ്ചും യഥാക്രമം 56 ശതമാനം 21 ശതമാനം എന്ന നിലയിൽ കാനഡക്കാരുടെ മാതൃഭാഷയാണ്. 2016 ലെ സെൻസസ് പ്രകാരം വെറും 7.3 ദശലക്ഷത്തിലധികം കാനഡക്കാർ ഔദ്യോഗിക ഭാഷയല്ലാത്ത ഒരു ഭാഷ അവരുടെ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളവരാണ്. ഔദ്യോഗിക ഭാഷകളല്ലാത്തവയിൽ ചൈനീസ് (1,227,680 ഒന്നാം ഭാഷയായി സംസാരിക്കുന്നവർ), പഞ്ചാബി (501,680), സ്പാനിഷ് (458,850), തഗലോഗ് (431,385), അറബിക് (419,895), ജർമ്മൻ (384,040), ഇറ്റാലിയൻ (375,645) എന്നിവ ഉൾപ്പെടുന്നു. കാനഡയിലെ ഫെഡറൽ സർക്കാർ ഔദ്യോഗിക ദ്വിഭാഷാവാദം പ്രയോഗിക്കുന്നു, ഇത് കനേഡിയൻ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംബന്ധിച്ച ചാർട്ടറിലെ സെക്ഷൻ 16, ഫെഡറൽ ഔദ്യോഗിക ഭാഷാ നിയമം എന്നിവയുമായി സംയോജിപ്പിച്ച്, ഔദ്യോഗിക ഭാഷാ കമ്മീഷണറാണ് നടപ്പിൽവരുത്തുന്നത്. ഫെഡറൽ കോടതികളിലും പാർലമെന്റിലും എല്ലാ ഫെഡറൽ സ്ഥാപനങ്ങളിലും ഇംഗ്ലീഷിനും ഫ്രഞ്ചിനും തുല്യപദവിയുണ്ട്. മതിയായ ആവശ്യം ഉള്ളിടത്ത് ഫെഡറൽ സർക്കാർ സേവനങ്ങൾ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ സ്വീകരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതുപോലെതന്നെ എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഔദ്യോഗിക ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വന്തമായ സ്കൂളുകൾക്കും ഉറപ്പുനൽകുന്നു.

1977 ലെ ഫ്രഞ്ച് ഭാഷാ ചാർട്ടർ ഫ്രഞ്ച് ഭാഷയെ ക്യൂബക്കിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഫ്രഞ്ച് സംസാരിക്കുന്ന കാനഡക്കാരിൽ 85 ശതമാനത്തിലധികവും ക്യൂബെക്കിലാണ് താമസിക്കുന്നതെങ്കിലും ന്യൂ ബ്രൺ‌സ്വിക്ക്, ആൽ‌ബർ‌ട്ട, മനിറ്റോബ, എന്നിവിടങ്ങളിൽ ഗണ്യമായ വിഭാഗം പ്രഞ്ചുഭാഷക്കാരുണ്ട്. ക്യൂബെക്കിന് പുറത്ത് ഏറ്റവും കൂടുതൽ ഫ്രഞ്ച് സംസാരിക്കുന്ന ജനസംഖ്യ ഒണ്ടാറിയോയിലുമുണ്ട്. ഔദ്യോഗികമായി ദ്വിഭാഷാ സംവിധാനമുള്ള ഏക പ്രവിശ്യയായ ന്യൂ ബ്രൺസ്വിക്കിൽ ജനസംഖ്യയുടെ 33 ശതമാനം ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന അക്കാഡിയൻ ന്യൂനപക്ഷമാണ്. തെക്കുപടിഞ്ഞാറൻ നോവ സ്കോട്ടിയയിലും കേപ് ബ്രെറ്റോൺ ദ്വീപിലും മധ്യ, പടിഞ്ഞാറൻ പ്രിൻസ് എഡ്വേർഡ് ദ്വീപിലും അക്കാഡിയൻമാരുടെ ചെറുഗണങ്ങളുണ്ട്.

മറ്റ് പ്രവിശ്യകൾക്ക് ഇതുപോല ഔദ്യോഗിക ഭാഷകളൊന്നുമില്ല, പക്ഷേ ഇംഗ്ലീഷിനു പുറമേ ഫ്രഞ്ചും പ്രബോധന ഭാഷയായും കോടതികളിലും മറ്റ് സർക്കാർ സേവനങ്ങളിലും ഉപയോഗിക്കുന്നു. മണിറ്റോബ, ഒണ്ടാറിയോ, ക്യൂബക്ക് എന്നിവ പ്രവിശ്യാ നിയമസഭകളിൽ ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കാൻ അനുവദിക്കുന്നു, കൂടാതെ രണ്ട് ഭാഷകളിലും നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഒണ്ടാറിയോയിൽ ഫ്രഞ്ചിന് പൂർണ്ണമായും ഔദ്യോഗികമല്ലാത്ത ചില നിയമപരമായ പദവികളുണ്ട്. 65 ലധികം വ്യതിരിക്ത ഭാഷകളും ഭാഷാഭേദങ്ങളും ഉൾക്കൊള്ളുന്ന 11 തദ്ദേശീയ ഭാഷാ ഗ്രൂപ്പുകളും ഇവിടെയുണ്ട്. നോർത്ത് വെസ്റ്റ് ടെറിറ്ററിയിൽ നിരവധി തദ്ദേശീയ ഭാഷകൾക്ക് ഔദ്യോഗിക പദവിയുണ്ട്. നുനാവട്ടിലെ ഭൂരിപക്ഷ ഭാഷയാണ് ഇനുക്റ്റിടട്ട്, കൂടാതെ ഇത് പ്രദേശത്തെ മൂന്ന് ഔദ്യോഗിക ഭാഷകളിലൊന്നുമാണ്.

ഇതുകൂടാതെ, കാനഡയിൽ പല ആംഗ്യഭാഷകളും നിലനിൽക്കുന്നുണ്ട്, അവയിൽ ചിലത് തദ്ദേശീയമാണ്. പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ആംഗ്യഭാഷയുടെ (ASL) പ്രചാരം കാരണം അമേരിക്കൻ ആംഗ്യഭാഷ (ASL) രാജ്യത്തുടനീളം സംസാരിക്കപ്പെടുന്നു. ഫ്രഞ്ചുഭാഷാ സംസ്കാരവുമായുള്ള ഇതിന്റെ ചരിത്രപരമായ ബന്ധത്താൽ ക്യൂബെക്ക് ആംഗ്യഭാഷ പ്രാഥമികമായി ക്യൂബെക്കിലാണ് സംസാരിക്കുന്നത്, എന്നിരുന്നാലും ഗണ്യമായ ഫ്രാങ്കോഫോൺ സമൂഹങ്ങൾ ന്യൂ ബ്രൺ‌സ്വിക്ക്, ഒന്റാറിയോ, മാനിറ്റൊബ എന്നിവിടങ്ങളിലുണ്ട്.

ചിത്രശാല[തിരുത്തുക]

  1. Olson, James Stuart; Shadle, Robert (1991). Historical Dictionary of European Imperialism. Greenwood Publishing Group. p. 109. ISBN 978-0-313-26257-9. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
  2. Rayburn, Alan (2001). Naming Canada: Stories about Canadian Place Names. University of Toronto Press. pp. 14–22. ISBN 978-0-8020-8293-0. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
  3. Rayburn, Alan (2001). Naming Canada: Stories about Canadian Place Names. University of Toronto Press. pp. 14–22. ISBN 978-0-8020-8293-0. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
  4. Rayburn, Alan (2001). Naming Canada: Stories about Canadian Place Names. University of Toronto Press. pp. 14–22. ISBN 978-0-8020-8293-0. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
  5. Magocsi, Paul R. (1999). Encyclopedia of Canada's Peoples. University of Toronto Press. p. 1048. ISBN 978-0-8020-2938-6. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
  6. Victoria (1841), An Act to Re-write the Provinces of Upper and Lower Canada, and for the Government of Canada, J.C. Fisher & W. Kimble, p. 20, മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്
  7. O'Toole, Roger (2009). "Dominion of the Gods: Religious continuity and change in a Canadian context". എന്നതിൽ Hvithamar, Annika; Warburg, Margit; Jacobsen, Brian Arly (eds.). Holy nations and global identities: civil religion, nationalism, and globalisation. Brill. p. 137. ISBN 978-90-04-17828-1.
  8. "November 8, 1951 (21st Parliament, 5th Session)". ശേഖരിച്ചത് April 9, 2019.
  9. Buckner, Philip, ed. (2008). Canada and the British Empire. Oxford University Press. pp. 37–40, 56–59, 114, 124–125. ISBN 978-0-19-927164-1.
  10. Courtney, John; Smith, David (2010). The Oxford Handbook of Canadian Politics. Oxford Handbooks Online. p. 114. ISBN 978-0-19-533535-4. മൂലതാളിൽ നിന്നും April 12, 2016-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=കാനഡ&oldid=3213752" എന്ന താളിൽനിന്ന് ശേഖരിച്ചത്